meet
പുതിയേടം സർവീസ് സഹകരണബാങ്കിന്റെ ഹെഡ് ഓഫീസ് മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മുൻ സഹകരണ മന്ത്രി എസ്. ശർമ്മ നിർവ്വഹിക്കുന്നു

കാലടി :പുതിയേടം സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മുൻ സഹകരണ മന്ത്രി എസ്. ശർമ്മ നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് ടി.ഐ. ശശി അദ്ധ്യക്ഷനായി. ബാങ്ക് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ ആദരിച്ചു. സഹകാരി പെൻഷൻ വിതരണോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ.ചാക്കോച്ചനും സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ജോ.രജിസ്ട്രാർ സജീവ് കർത്തയും നിർവഹിച്ചു.

മുൻ പ്രസിഡന്റുമാരായ സി.കെ. സലിംകുമാർ, പി. അശോകൻ, എം.ജി. ഗോപിനാഥ്, സി.എസ്. ഉണ്ണിക്കൃഷ്ണൻ, പി.കെ. സുബ്രഹ്മണ്യൻ, പ്രൊഫ. എം.ബി. ശശിധരൻ, സി.പി..എം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി. ബിനോയി, കാഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യറ്റ്യൻ പോൾ, ബാങ്ക് ഭരണസമിതി അംഗം എം.ജി. ശ്രീകുമാർ, ബാങ്ക് സെക്രട്ടറി പി.എ. കാഞ്ചന എന്നിവർ സംസാരിച്ചു. തുടർന്ന് കാഞ്ഞൂർ നാട്ട് പൊലിമയുടെ നാടൻപാട്ടും അരങ്ങേറി.