ആലുവ: നഗരസഭ ശതാബ്ദിയോടനുബന്ധിച്ച് ആലുവ കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക മുനിസിപ്പൽ ലൈബ്രറി വാർഷികസമ്മേളനം കോൺഗ്രസ് സമ്മേളനമാക്കിയതായി ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി അംഗമായ വാർഡ് കൗൺസിലറെപ്പോലും ചടങ്ങിൽ നിന്നൊഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിക്കുമെന്ന് ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറിമാരായ പ്രദീപ് പെരുംപടന്ന, ബി.ജെ.പി പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എസ്. പ്രീത, മുനിസിപ്പൽ പ്രസിഡന്റ് എൻ. ശ്രീകാന്ത് എന്നിവർ അറിയിച്ചു.