ആലുവ: കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ ജയിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം ആലുവയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. സരിൻ അദ്ധ്യക്ഷനായി. എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് ഡോ. പി. വിജയൻ, എ. സമീർ, ബി. സുരേഷ്ബാബു, അസോസിയേഷൻ ഭാരവാഹികളായ പി.എസ്. ഷിബു, അൽ അഷ്‌കർ എന്നിവർ സംസാരിച്ചു. മത്സരത്തിൽ എറണാകുളം ജില്ല ജയിൽ ടീമിനെ തോൽപ്പിച്ച് സെൻട്രൽ ജയിൽ വിയ്യൂർടീം ജേതാക്കളായി.