വൈപ്പിൻ: ഞാറക്കൽ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിൽ ആരംഭിച്ച കയാക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു നിർവഹിച്ചു. സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഹാരി റാഫേൽ അദ്ധ്യക്ഷത വഹിച്ചു. കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുരിയാക്കോസ് വിശിഷ്ടാതിഥി ആയിരുന്നു. ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. റെക്‌സ് ജോസഫ് കയാക്കിംഗ് പരിശീലനത്തെക്കുറിച്ച് വിശദീകരിച്ചു. ഇന്ത്യൻ സ്‌പോട്‌സ് സെന്റർ മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ്, ഡയറക്ടന്മാരായ രാജു ചെമ്മായത്ത്, എ.എ. റഫീക്ക്, സുനിൽ ചക്കാലക്കൽ, യേശുദാസ് അറക്കൽ, ദീപക്ക് ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.