കുറുപ്പംപടി: മുടക്കുഴ പ്രളയക്കാട് പലവ്യഞ്ജനക്കട നടത്തുന്ന വർക്കുവിന്റെ കഴുത്തിൽ കിടന്ന 4 പവന്റെ മാല ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കവർന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരമണിയോടെ കടയിൽ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയവരാണ് മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. ഒരാൾ ഹെൽമറ്റ് വച്ചിട്ടുണ്ടായിരുന്നു. മറ്റേയാൾ തുണികൊണ്ട് മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സിടിവി കാമറകൾ പരിശോധിക്കുന്നു.