കിഴക്കമ്പലം: കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണസംഘം കുടുംബസംഗമവും പ്രവാസിസംഗമവും 7ന് പെരിങ്ങാല ജെ ആൻഡ് ആർ കൺവെൻഷൻ സെന്ററിൽ നടക്കും.രാവിലെ 11.30 ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. നോർക്ക പദ്ധതികളുടെ ഉദ്ഘാടനം മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കുടുംബസംഗമം ബെന്നി ബെഹനാൻ എം.പിയും ഉദ്ഘാടനം ചെയ്യും. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ഫ്രെഷ് ടു ഹോം കോ ഫൗണ്ടർ മാത്യു ജോസഫ്, സിന്തൈറ്റ് കമ്പനി ഡയറക്ടർ അജു ജേക്കബ് എന്നിവർ പങ്കെടുക്കും. പതിനഞ്ചോളം വ്യവസായികളെ ചടങ്ങിൽ ആദരിക്കും. ഒരുവർഷത്തിനുള്ളിൽ കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ 100 വ്യവസായങ്ങൾ, വ്യവസായപാർക്ക്, ബിസിനസ് സ്‌കൂൾ, ഊരാളുങ്കൽ മോഡൽ ലേബർ സൊസൈറ്റി, സഹകരണമേഖലയിൽ ആശുപത്രി, നിർദ്ധന രോഗികൾക്ക് ചികിത്സാച്ചെലവ് നൽകൽ എന്നിവ നടപ്പിലാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് സംഘം പ്രസിഡന്റ് നിസാർ ഇബ്രാഹിം പത്രസമ്മേളനത്തിൽ അറിയിച്ചു.