n-a-ali
അ‌ഡ്വ. എൻ.എ. അലി

പറവൂർ: അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ട എൻ.എ. അലിയെ ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റി ആദരിക്കുന്നു. ദീർഘനാൾ പറവൂർ നഗരസഭ ചെയർമാനുമായിരുന്ന എൻ.എ. അലി ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. നാളെ (ശനി) രാവിലെ പതിനൊന്നിന് പറവൂർ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ്ഹാളിൽ നടക്കുന്ന സ്നേഹാദരം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിക്കും. എസ്. ശർമ്മ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടർ ജനറൽ ഒഫ് പ്രൊസിക്യൂഷൻ ടി.എ. ഷാജി, അഡീഷണൽ എ.ജി അശോക് എം. ചെറിയാൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ്, കേരള ബാർ കൗൺസിൽ ചെയർമാൻ കെ.എൻ. അനിൽകുമാർ, പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറി എം.എ. കൃഷ്ണകുമാർ, ലായേഴ്സ് യൂണിയൻ സെക്രട്ടറി കെ.കെ. നാസർ, പ്രസിഡന്റ് ടി.പി. രമേഷ്, ടി.ജി. അനൂബ് എന്നിവർ സംസാരിക്കും.

അഞ്ച് വർഷത്തിൽ താഴെ പ്രാക്ടീസുള്ള അമ്പത് അഭിഭാഷകർക്ക് ആഘോഷങ്ങളുടെ ഭാഗമായി 14ന് രാവിലെ പത്തിന് എൻ.എ. അലി നൽകുന്ന നിയമപുസ്തകങ്ങൾ വിതരണം ചെയ്യും. അഡ്വ. കഴക്കൂട്ടം നാരായണൻ നായർ ക്ലാസെടുക്കും.