ആലങ്ങാട്: യാത്രാനിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് ബസ് യാത്രയ്ക്ക് ഇളവ് അനുവദിക്കണമെന്ന് വയോജന സൗഹൃദവേദി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ഗോപാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡന്റ് വർക്കിച്ചൻ പി. മേനാച്ചേരി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം പോൾസൺ ഗോപുരത്തുങ്കൽ, ശ്രീദേവി സുനി, കലാധരൻ മറ്റപ്പള്ളി, ടി.പി. ഷാജി, ടി.പി. വേലായുധൻ, പ്രബോധ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.