കൊച്ചി: കേന്ദ്ര,സംസ്ഥാന ജീവനക്കാരുടെ സ്റ്റാറ്റ്യുട്ടറി പെൻഷൻ സ്കീം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സതേൺ നേവൽ കമാൻഡ് സിവിലിയൻ എംപ്ളോയിസ് ഓർഗനൈസേഷൻ (ബി.എം. എസ് ) നേവൽബേസിനു മുന്നിൽ ധർണ നടത്തി. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എസ്. സജികുമാർ ഉദ്ഘാടനം ചെയ്തു. എസ്. രാജേഷ്‌കുമാർ, സജിത്ത് ബോൾഗാട്ടി എന്നിവർ സംസാരിച്ചു.