കുമ്പളം: ചലച്ചിത്ര പിന്നണിഗാന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ജോളി ഏബ്രഹാമിനെ കുമ്പളം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിക്കും. മലയാളത്തിൽ നൂറിലധികം സിനിമകളിലും തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും പിന്നണിഗാന രംഗത്ത് പാടിയ ജോളി എബ്രഹാം 1974ൽ ഇറങ്ങിയ ചട്ടമ്പിക്കല്യാണി എന്ന സിനിമയിൽ 'ജയിക്കാനായ് ജനിച്ചവൻ' എന്ന ഗാനത്തിലൂടെയാണ് പ്രശസ്തനായത്. ആർ.പി.എം ഹൈസ്കൂളിൽ നാളെ വൈകിട്ട് 5.30ന് നടക്കുന്ന പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വേദി ചെയർമാൻ ടി.എ.സിജീഷ്കുമാർ അദ്ധ്യക്ഷനാകും. ജന്മനാടിന്റെ ആദരവ് ഗായകൻ കെ.ജി.മാർക്കോസ് സമ്മാനിക്കും.