കളമശേരി: കങ്ങരപ്പടി ശ്രീ സുബ്രഹ്മണ്യ ഭദ്രകാളി ക്ഷേത്രത്തിലെ മഹോത്സവത്തിന് ഇന്ന് കൊടികയറി 12 ന് കൊടിയിറങ്ങും. ഹരിനാമകീർത്തനം, ഗുരുദേവ ഭാഗവതം, ഭജന, കോൽ തിരുവാതിര, ഭക്തിഗാനസുധ, 7 ന് ഭാഗവത പാരായണം, കലശാഭിഷേകം, സമ്പൂർണ്ണ നെയ്യ് വിളക്ക്, നാട്ടുപാട്ട് കളിയാട്ടം, 8 ന് ശ്രീമദ് നാരായണീയ പാരായണം, വിശേഷാൽ കളഭാഭിഷേകം, പൂമൂടൽ, കലാസന്ധ്യ, 9 ന് നാഗരാജാവിനും നാഗ യക്ഷിക്കും കളമെഴുത്തുംപാട്ടും, മാനസജ പലഹരി ( നാമാർച്ചന, 10 ന് പൊങ്കാല, ചാക്യാർകൂത്ത്, വലിയ ഗുരുതി, 11 ന് നിറമാല, ചുറ്റുവിളക്ക്, താലം എഴുന്നള്ളിപ്പ് , പള്ളിവേട്ട 12 ന് ആനയൂട്ട്, പകൽപ്പൂരം, കാവടി ഘോഷയാത്ര, ആറാട്ട് .