11

തൃക്കാക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം നാളെ കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 129 യൂണിറ്റുകൾ 25 ബ്ലോക്ക് കമ്മിറ്റിളിൽനിന്നും 929 പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ സംഘടന രേഖ അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ.മോഹനൻ പ്രവർത്തന റിപ്പോർട്ടും, ട്രഷർ സി.കെ ഗിരി കണക്കുകളും അവതരിപ്പിക്കും.തുടർന്ന് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.