മരട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ് പൂണിത്തുറ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വൈറ്റില മണ്ഡലം പ്രസിഡന്റ് രതീഷ് അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ഡി.സി.സി സെക്രട്ടറി ആർ.കെ.സുരേഷ് ബാബു, യു.ഡി.എഫ് കൺവീനർ അഡ്വ.ടി.കെ.ദേവരാജൻ, മരട് മണ്ഡലം പ്രസിഡന്റ് സി.ഇ.വിജയൻ, തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ്, ആന്റണി കളരിക്കൽ, നന്ദു മേനോൻ എന്നിവർ സംസാരിച്ചു.