
മരട്: റോഡരുകിൽ പാർക്ക് ചെയ്‌ത കാറിന്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. അന്യസംസ്ഥാനക്കാരനായ സുനിയാണ് (26) പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പേട്ട പെട്രോൾ പമ്പിന് സമീപമാണ് സംഭവം. മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ പ്രൊഡ്യൂസർ അനീഷ് ആർ. നായരുടേതായിരുന്നു കാർ.