തൃക്കാക്കര: സി.പി.എം നേതാവായിരുന്ന പി .യു. തോമസിന്റെ മൂന്നാം അനുസ്മണ ദിനത്തിന്റെ ഭാഗമായി അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. സി.പി.എം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ

സി. കെ. റെജി, എം.ആർ. രാജേഷ്, ഓമന ധർമ്മൻ, സി.പി.എം ചോറ്റാനിക്കര ലോക്കൽ സെക്രട്ടറി ജി. ജയരാജ് ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. എ .ജോഷി, എ.ബി പാലാൽ,എൻ.കെ. സ്വരാജ്,ലിജോ ജോർജ് എന്നിവർ സംസാരിച്ചു.