
കൊച്ചി: കേരളത്തിന്റെ ഉന്നമനവും ഭാവിതലമുറയുടെ പുരോഗതിയും സർക്കാരുകളുടെ ബാദ്ധ്യതയായി കരുതാതെ നാടിന്റെ വളർച്ചയ്ക്കായി പ്രവാസി മലയാളികൾ നിലകൊള്ളണമെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. ഫോമാ രാജ്യാന്തര വാണിജ്യവ്യവസായ സംഗമം 'എംപവർ കേരള' കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപത്തിനെത്തുമ്പോൾ കേരളത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കണ്ട് ആരും പിന്തിരിയരുത്. മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല കേരളമെന്ന് കരുതി മുന്നോട്ടു പോകണമെന്നും യൂസഫലി പറഞ്ഞു.
കൊവിഡ് കാലത്തടക്കം ഫോമാ നടത്തിയ സഹായ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ഫോമായുടെ ബിസിനസ് മാൻ ഒഫ് ദ ജനറേഷൻ അവാർഡ് എം.എ. യൂസഫലിക്ക് സമ്മാനിച്ചു.