
കളമശേരി: ഇറ്റലിയിൽ സ്റ്റുഡന്റ് വിസയും ജോലിയും വാഗ്ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ ഏലൂർ മഞ്ഞുമ്മൽ സ്വദേശികളായ കോതയത്ത് വീട്ടിൽ ജിത്തു ജോർജ് (34), കുഴിയത്ത് വീട്ടിൽ ബിജോയ് (32) എന്നിവരെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത്നാട് കോട്ടപ്പാലക്കര പള്ളിക്കരക്കാരൻ ജിഷ ബിജുവിന്റെ പരാതിയിലാണ് അറസ്റ്റ്. ജിഷയുടെ ബന്ധുവായ മരിയ സെബാസ്റ്റ്യനിൽ നിന്ന് 4,30,700 രൂപ പലപ്പോഴായി കൈപ്പറ്റിയ ശേഷം വിസ നൽകിയില്ലെന്നാണ് പരാതി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.