
കൊച്ചി: മുസ്ളിംലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇ.ഡിയുടെ താത്കാലിക ഉത്തരവിൽ കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി. ഷാജിയെയും കുടുംബത്തെയും ഇറക്കി വിടുന്നതടക്കമുള്ള നടപടികളാണ് ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ് പി. ഗോപിനാഥ് തടഞ്ഞത്. കെ.എം. ഷാജിയുടെ ഹർജിയിലാണിത്. കേസന്വേഷണത്തിന് തടസമില്ലെന്നു വ്യക്തമാക്കിയ സിംഗിൾബെഞ്ച്, ഭൂമി കൈമാറുകയോ ബാങ്കിൽ ഈടുവയ്ക്കുകയോ ചെയ്യരുതെന്ന് കെ.എം. ഷാജിയോടു നിർദ്ദേശിച്ചു. അഴീക്കോട് ഹൈസ്കൂളിൽ പ്ളസ് ടു അനുവദിക്കാൻ സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്നാരോപിച്ചുള്ള വിജിലൻസ് കേസിനെത്തുടർന്നാണ് ഇ.ഡി നടപടി ആരംഭിച്ചത്.