stem

കൊച്ചി: മജ്ജയിൽ അപൂർവ കാൻസർ ബാധിച്ച ഏഴു വയസുകാരൻ ശ്രീനന്ദന് വേണ്ടി നാളെ (8) കളമശേരി സെന്റ് പോൾസ് കോളേജിൽ രക്തമൂലകോശ ദാന ക്യാമ്പ് സംഘടിപ്പിക്കും. കൊല്ലം അഞ്ചൽ സ്വദേശി രഞ്ജിത്തിന്റെയും ആശയുടെയും മകനായ ശ്രീനന്ദന്റെ മജ്ജയുടെ 90 ശതമാനവും രോഗബാധിതമാണ്. മൂലകോശങ്ങൾ മാറ്റിവയ്ക്കുക മാത്രമാണ് പ്രതിവിധി. ബ്ളഡ് ഈസ് റെഡ് കൂട്ടായ്മ, എമർജൻസി ആക്‌ടീവ് ഫോഴ്‌സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെയാണ് ക്യാമ്പ്. 18 നും 50 നുമിടയിലുള്ളവർക്ക് മൂലകോശം ദാനം ചെയ്യാം. ഫോൺ: 9061885791, 9745073537.