മൂവാറ്റുപുഴ: ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രമുറങ്ങുന്ന മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിൽ 1985 - 86 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ച വിദ്യാർത്ഥികൾ എട്ടാംക്ലാസ് മുതലുള്ള തങ്ങളുടെ 39 വർഷത്തെ വിദ്യാലയ സ്മരണകളുമായി വീണ്ടും ഒത്തുചേരുന്നു. സഹപാഠിസംഗമം - 2022 എന്നു പേരിട്ടിരിക്കുന്ന ഈ ഒത്തുചേരൽ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഹൈസ്കൂൾ അങ്കണത്തിൽ നടക്കും.