ആലുവ: കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആലുവയിൽ ആരംഭിച്ച ഫുട്ബാൾ ടൂർണമെന്റ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ. അനിൽകുമാർ, കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.ടി. ജയകുമാർ, ഷിയാസ്, പി.സി. സൂരജ്, ബെന്നി കുര്യാക്കോസ്, എം.വി. സനൽ, അബ്ദുൾ ജബ്ബാർ, സാബു പോൾ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിൽനിന്ന് 15 പൊലീസ് ടീമുകളാണ് പങ്കെടുക്കുന്നത്. 13, 14 തീയതികളിൽ കോതമംഗലത്താണ് സമ്മേളനം. ഷട്ടിൽ, കാരംസ്, വടംവലി, വോളിബാൾ, പഞ്ചഗുസ്തി, ക്രിക്കറ്റ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും നടത്തും.