അങ്കമാലി: പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെന്റർ അംഗവും സി.പി.എം ആലുവ താലൂക്ക് കമ്മിറ്റി അംഗവുമായിരുന്ന കെ.ആർ. കുമാരൻ മാസ്റ്ററുടെ 13-ാമത് ചരമവാർഷികം ആചരിച്ചു. സി.പി.എം നേതൃത്വത്തിൽ നായത്തോട് സ്കൂൾ ജംഗ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. എം.എൻ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് പതാക ഉയർത്തി. ജിജോ ഗർവാസീസ് സംസാരിച്ചു.