അങ്കമാലി: കോലഞ്ചേരിയിൽ 27, 28,29 തീയതികളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 59-ാം സംസ്ഥാനവാർഷിക സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്കായി അങ്കമാലി മേഖലാ സ്വാഗതസംഘം രൂപീകരണയോഗവും പ്രഭാഷണവും നടത്തും. 9ന് വൈകിട്ട് 5ന് എ.പി. കുരിയൻ സ്മാരക സി.എസ്.എ ഹാളിൽ ചേരുന്ന യോഗത്തിൽ തത്വശാസ്ത്രങ്ങളും ശാസ്ത്രതത്വങ്ങളും എന്ന വിഷയത്തിൽ റിട്ട. ഐ.എസ്. ആർ.ഒ ശാസ്ത്രജ്ഞൻ സി. രാമചന്ദ്രൻ പ്രഭാഷണം നടത്തും. അദ്ദേഹമെഴുതിയ അതേപേരിലുള്ള കൃതി എ.എസ്. ഹരിദാസ് പരിചയപ്പെടുത്തും. ശാസ്ത്രസാഹിത്യപരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.എൻ. ഷാജി സംസാരിക്കും.