ആലുവ: ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറർ സി.എസ്. അജ്മൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എം. നസീർബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിമ്മി ചക്യാത്ത് മുഖ്യപ്രഭാഷണം നടത്തി. ജെബി മേത്തർ എം.പി, ആലുവ നഗരസഭാ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സന്തോഷ് ട്രോഫി ഫുട്‌ബാൾ മത്സരത്തിൽ പങ്കെടുത്ത സഞ്ജു ഗണേഷ്, ബിപിൻ അജയൻ, പി. അഖിൽ എന്നിവർക്ക് സ്വീകരണം നൽകി. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം മാഹിൻകുട്ടി, നാരായണ കമ്മത്ത്, ജോണി മൂത്തേടൻ, ലത്തീഫ് പുഴിത്തറ, എം. പത്മനാഭൻനായർ, കെ.സി. ബാബു, പി.എം. മൂസക്കുട്ടി, അജ്മൽ കാമ്പായി എന്നിവർ സംസാരിച്ചു.