അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിൽ വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ വന്യജീവികളുടെ ശല്യം രൂക്ഷം. ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, മലയണ്ണാൻ, കുരങ്ങ് എന്നിവ ജനവാസ മേഖലകളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞദിവസവവും തെങ്ങ്, പ്ലാവ്, കവുങ്ങ് എന്നിവയെല്ലാം ചവിട്ടിമറിച്ചു. ഒരാഴ്ചയായി എല്ലാദിവസവും ആനയിറങ്ങുന്നുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാട്ടുപോത്തിറങ്ങി. കട്ടിംഗ് പുതുമന അലക്‌സിന്റ പുരയിടത്തിലെത്തിയ പോത്തുകൾ കൃഷിനശിപ്പിച്ചു. വാർഡുമെമ്പർമാരായ സിജിജിജു, കെ.എസ്. മൈക്കിൾ, സി.പി.എം ലോക്കൽ സെക്രട്ടറി എൻ.എ. ഷൈബു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഏഴാറ്റുമുഖം റെയ്ഞ്ചർ, ഡെപ്യൂട്ടിറെയ്ഞ്ചർ എന്നിവരോട് ആവശ്യമായ ക്രമീകരണങ്ങൾ നടത്താനാവശ്യപ്പെട്ടു. ഫെൻസിംഗ് അടിയന്തരമായ പൂർത്തീകരിക്കാനും രാത്രികാവൽ ഏർപ്പെടുത്താനാവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.