ആലുവ: അവധിക്കാലം ആഘോഷമാക്കാൻ എടയപ്പുറം ഗവ. എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച കഥയരങ്ങ് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. റീന സജീവൻ കഥകൾ അവതരിപ്പിച്ചു. സംസ്‌കൃത സ്‌കോളർഷിപ്പിന് അർഹയായ പൂർവവിദ്യാർത്ഥിനി പൂർണയെ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹമോഹൻ ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ ഹിത ജയകുമാർ, കെ.എ. ബഷീർ, സി.കെ. ജയൻ, വിമൽകുമാർ, സതി നളൻ, വത്സല വേണുഗോപാൽ, കെ.ബി. ഷീബ എന്നിവർ സംസാരിച്ചു.