കളമശേരി: ഏലൂർ നഗരസഭ ബഡ്സ് സ്പെഷ്യൽ സ്കൂൾ വാർഷിക ആഘോഷം നഗരസഭ ചെയർമാൻ എ .ഡി സുജിൽ ഉദ്ഘാടനം ചെയ്തു. ഗവ. എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക ഡോ. മേരി അനിതയെ ഉപഹാരം നൽകി ആദരിച്ചു. ഏലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു സൗജന്യ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ പി.ബി. രാജേഷ്, പി.എ. ഷെരീഫ്, ടി.എം. ഷെനിൻ, അംബികാ ചന്ദ്രൻ , ദിവ്യാനോബി കൗൺസിലർമാരായ ചന്ദ്രിക രാജൻ, പി.എം. അയൂബ് എന്നിവർ സംസാരിച്ചു.