lotary

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ പിന്നിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലുള്ള സർക്കാരിന്റെ രാഷ്ട്രീയപ്പരസ്യം നീക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി നടത്തിയ എറണാകുളം ലോട്ടറി റീജിയണൽ ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, നന്തിയോട് ബഷീർ, പി.വി. പ്രസാദ്, പി.പി. ഡാന്റസ് തുടങ്ങിയവർ സംസാരിച്ചു.