കിഴക്കമ്പലം: കാർഷികവികസന,കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന് കാർഷിക യന്ത്രങ്ങളുടെ രജിസ്റ്റർ തയ്യാറാക്കുന്നതിനായി കിഴക്കമ്പലം കൃഷിഭവൻ പരിധിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് കാർഷികയന്ത്രങ്ങൾ ലഭിച്ചിട്ടുള്ള പാടശേഖരസമിതികൾ, കർഷകർ, സംരംഭകർ, വിവിധ ഏജൻസികൾ എന്നിവർ 11നും 18നും ഇടയിൽ കൃഷിഭവനിൽ ലഭ്യമായിട്ടുള്ള നിശ്ചിത ഫോറത്തിൽ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്ന് കൃഷിഓഫീസർ അറിയിച്ചു.