കോലഞ്ചേരി: വാട്ടർ അതോറിറ്റി പുത്തൻകുരിശ് - ചൂണ്ടി സബ് ഡിവിഷനുകീഴിൽ വരുന്ന വടവുകോട്, പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ വെള്ളക്കരം കുടിശികയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് തർക്കപരിഹാര മേള നടത്തുന്നു. ലഭ്യമായ രേഖകൾ സഹിതം പരാതികൾ 20നകം പുത്തൻകുരിശ് ഓഫീസിൽ സമർപ്പിക്കണം.