കോലഞ്ചേരി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പൂത്തൃക്ക പഞ്ചായത്തുതല പ്രചാരണത്തിന്റെ ഭാഗമായി കൃഷിവണ്ടി ഓടിത്തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പൂതൃക്ക പ്രൈമറി ഹെൽത്ത്സെന്റർ, ആയുർവേദ ഡിസ്‌പെൻസറി, പുളിച്ചോടുതാഴം മാതൃക അങ്കണവാടി എന്നിവിടങ്ങളിൽ വിത്തുവിതരണം നടത്തി.