മുവാറ്റുപുഴ: നിർമല ഫാർമസി കോളേജിൽ റൂറൽ ജില്ലാ പൊലീസിന്റേയും കോളേജ് വനിതാസെല്ലിന്റെയും സ്റ്റാഫ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വയംരക്ഷാ പരിശീലനപരിപാടി നടത്തി. സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സിന്ധു എം.കെ, അമ്പിളി എം.എം എന്നിവർ പരിശീലന പരിപാടിയും ക്ലാസും നയിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് മത്തായി മൈലടിയത്ത്, പ്രിൻസിപ്പൽ ഡോ. ആർ. ബത്മനാഭൻ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.