ആലുവ: നിർമ്മാണ സാമഗ്രികളുടെ അമിതമായ വിലക്കയറ്റം തടയാൻ നടപടിയെടുക്കണമെന്ന് ലൈസൻസ്ഡ് എൻജിനീയേർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സി.എസ്. വിനോദ്കുമാർ, എം.എസ്. മനോജ്, പി.ബി. ഷാജി, വി.ടി. അനിൽകുമാർ, കെ.വി. സജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്. അനിൽകുമാർ (പ്രസിഡന്റ്), ജിതിൻ സുധാകൃഷ്ണൻ (സെക്രട്ടറി), ഷാജി അഗസ്റ്റിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.