കൊച്ചി: അമൃത് മഹോത്സവം വനിത സമ്മേളനം നാളെ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള 9 വനിതകൾ ചേർന്ന് തിരി തെളിക്കും. കെ.വി. റാബിയ ചടങ്ങിൽ മുഖ്യാതിഥിയാകും. നടി മേനക, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി ഡയറക്‌ടർ ഡോ. ലീല എഡ്വിൻ, ഐ.എം. എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ്, കണയന്നൂർ താലൂക്ക് എസ്.എൻ.ഡി. പി വനിതാസംഘം കമ്മിറ്റി അംഗം പമേല സത്യൻ , വിശ്വ ബ്രാഹ്മണ സമൂഹം സംസ്ഥാന സംഘടന സെക്രട്ടറി ജയശ്രീ സുരേഷ്, കൊച്ചിൻ ഗുജറാത്തി മഹിള മണ്ഡൽ പ്രസിഡന്റ് ഷർമിലി ജിഗ്നേഷ് ഷാ, ഇഷ ഫൗണ്ടേഷൻ അംഗം ജ്യാേതി ജയരാജൻ എന്നിവർ പങ്കെടുക്കും. വനിതാസംരംഭകൾക്ക് സൗജന്യ എക്‌സിബിഷൻ സ്റ്റാൾ സൗകര്യം ഒരുക്കുമെന്ന് സംഘാടകയായ സി.വി. സജനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.