തൃപ്പൂണിത്തുറ: നൂറു വർഷം പൂർത്തീകരിക്കുന്ന ഇരുമ്പനം എൽ.പി.എസിന്റെ ശതാബ്ദി ആഘോഷങ്ങൾ 7, 8 തീയതികളിൽ നടക്കും.

നാളെ വൈകിട്ട് നാലിന് നടക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം തൃപ്പൂണിത്തറ എ.ഇ.ഒ കെ.ജെ.രശ്മി നിർവഹിക്കും. സ്കൂൾ ചെയർമാൻ പി. സോമശേഖരൻ, 12-ാം വാർഡ് കൗൺസിലർ കെ.പി.ദേവദാസ്, തൃപ്പൂണിത്തുറ ബി.പി സി. ധന്യ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് കൊച്ചിൻ ഡ്രീം ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.

എട്ടിന് 4 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ നഗരസഭാ അദ്ധ്യക്ഷ രമ സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, മുൻ നഗരസഭാ അദ്ധ്യക്ഷ ചന്ദ്രിക ദേവി, കെ.ടി. തങ്കപ്പൻ, സി.എ. ഷാജി, ബിന്ദു പോൾ, സ്കൂൾ ചെയർമാൻ പി. സോമശേഖരൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് പി.ജി. സംഗീത അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ശക്തി കുമ്പളം അവതരിപ്പിക്കുന്ന നേർപൊലിയാട്ടവും നടക്കും.