മൂവാറ്റുപുഴ: എം.ജി സർവകലാശാല എം.സി.എ പരീക്ഷയിൽ മൂന്നുറാങ്കുകൾ കരസ്ഥമാക്കി നിർമല കോളേജ് എം.സി.എ വിഭാഗം അഭിമാനനേട്ടം കൈവരിച്ചു. മാളവിക സദാശിവൻ, സഞ്ജു സജി, ജെറിൻ ജോസ് എന്നിവരാണ് യഥാക്രമം നാലും ഏഴും എട്ടും റാങ്കുകൾ നേടിയത്. റാങ്ക് ജേതാക്കളെ പ്രിൻസിപ്പൽ ഡോ കെ.വി. തോമസ്, എം.സി.എ അഡ്മിനിസ്‌ട്രേറ്റർ റവ.ഫാ. സഖറിയാസ് കല്ലിടുക്കിൽ, വകുപ്പ് മേധാവി ഷൈജ പോൾ എന്നിവർ അഭിനന്ദിച്ചു. ഈവർഷം പഠനം പൂർത്തിയാക്കിയ 80 ശതമാനം കുട്ടികളും കാമ്പസ് പ്ലേസ്‌മെന്റ് വഴി വിവിധ മൾട്ടി നാഷണൽ കമ്പനികളിൽ ജോലിനേടിയത് ഏറെ അഭിമാനകരമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.