തൃപ്പൂണിത്തുറ: വടക്കേ ഇരുമ്പനം വേലിക്കകത്ത് ശങ്കു മെമ്മോറിയൽ കുടുംബയോഗത്തിന്റെ ഇരുപത്തി നാലാമത് വാർഷിക ആഘോഷം നാളെ നടക്കും. വാർഷിക പൊതുയോഗം, കുടുംബ പെൻഷൻ വിതരണം, പഠനക്ലാസ്, കുടുംബ സദ്യ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ചടങ്ങിൽ വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ കെ.ആർ. ബോസ്, ശ്രീദേവി ഷാജി, ദീപ പ്രശാന്ത്, സേതുലക്ഷ്മി ഷാജി, വി.ആർ. രാജു എന്നിവരെ ആദരിക്കും.