ആലുവ: ഡിഫറന്റലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ ഏരിയ കൺവെൻഷൻ കിഴക്കേ കടുങ്ങല്ലൂരിൽ സി.പി.എം ഏരിയാ സെക്രട്ടറി കെ.ബി.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആന്റോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി വി.എം. കുമാർ, സി.പി.എം കടുങ്ങല്ലൂർ ഈസ്റ്റ് എൽ.സി സെക്രട്ടറി ടി.കെ. ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗം സദാശിവൻ, ജിത്ത് ചന്ദ്രൻ സംസാരിച്ചു. ഭാരവാഹികളായി കെ.ബി. വർഗീസ് (രക്ഷാധികാരി), എം.പി. സുരേഷ് (പ്രസിഡന്റ്), വി.എം. കുമാർ (സെക്രട്ടറി), അജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.