മൂവാറ്റുപുഴ: പരിത്രാൺ ചാരിറ്റബിൾ ട്രസ്റ്റും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാക്യാമ്പ് നാളെ (ഞായർ) രാവിലെ 9മുതൽ ഉച്ചയ്ക്ക് 1വരെ മൂവാറ്റുപുഴ ടൗൺഹാളിൽ വച്ച് നടത്തും. ക്യാമ്പ് നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ കെ.കെ. വിനോദ് ആചാരി അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9778760936.