1

പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ നടന്നു വരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി രുഗ്മിണി സ്വയവര ഘോഷയാത്ര നടന്നു. ഇന്ന് കുചേലഗതി നടക്കും.ഞായറാഴ്ച അവഭൃഥസ്നാന ഘോഷയാത്രയോടെ സപ്താഹം സമാപിക്കും. ഭാരവാഹികളായ എ.കെ.സന്തോഷ്, സി.ജി.പ്രതാപൻ, കെ.ആർ.വിദ്യാനാഥ്, മേൽശാന്തി പി.കെ.മധു എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.