തൃപ്പൂണിത്തുറ: വടക്കേ ഇരുമ്പനത്ത് പുതിയതായി രൂപീകരിച്ച ചുങ്കത്ത് റോഡ് റസിഡൻസ് അസോസിയേഷന്റെ (സി.ആർ.ആർ.എ) ഉദ്ഘാടനം തൃപ്പൂണിത്തുറ ഹിൽ പാലസ് എസ്. ഐ എം. പ്രദീപ് നിർവഹിച്ചു. പ്രസിഡന്റ് കെ. വിൽസൺ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൗൺസിലർ ശ്രീജ മനോജ്, ട്രൂറയുടെ ചെയർമാൻ വി.പി. പ്രസാദ്, തിരുവാങ്കുളം മേഖലാ പ്രസിഡന്റ് പി.എം. വിജയൻ സെക്രട്ടറി സി.പി. സാജി, ജോയിന്റ് സെക്രട്ടറി ലാലൻ എന്നിവർ സംസാരിച്ചു.