പെരുമ്പാവൂർ: ഒക്കൽ പീക്കോക്സ് സ്പോർട്സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള അഖിലകേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നാളെ തുടങ്ങും. ക്ളബിലെ മുൻ അംഗങ്ങളായ കെ.വി. റോയി, കെ.പി. ബെന്നി എന്നിവരുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ്. ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള ഫ്ളഡ് ലൈറ്റിൽ രാത്രി എട്ടുമുതലാണ് മത്സരങ്ങൾ. 8 ടീമുകൾ മത്സരിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ക്ളബ് പ്രസിഡന്റ് എസ്.കെ. ജമാൽ അദ്ധ്യക്ഷത വഹിക്കും. ആദ്യ മത്സരത്തിൽ സെവൻസ് എഫ്.സി കോതമംഗലവും ബി.ബി.സി തൃശൂരും തമ്മിൽ ഏറ്റുമുട്ടും. 15ന് ഫൈനൽ.