പെരുമ്പാവൂർ: കീഴില്ലം പരത്തുവയലിൽ ആശുപത്രിയിൽ സമ്പൂർണ്ണ സൗരോർജ്ജ വൈദ്യുതി പ്ലാന്റ് തിങ്കളാഴ്ച വൈകിട്ട് മൂന്നിന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിക്കും. 75 കെ.ഡബ്ള ്യു സോളാർ പവർപ്ലാന്റ് പദ്ധതിക്കായി 137 പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്.