sngce
കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബീന ടി. ബാലന്റെ നേതൃത്വത്തിൽ തൈകൾ നടുന്നു

കോലഞ്ചേരി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജ് ലേഡീസ്ഹോസ്റ്റൽ പരിസരത്ത് പച്ചക്കറിത്തൈകൾ നട്ടു. ഐക്കരനാട് കൃഷിഭവന്റെ നേതൃത്വത്തിൽ കുട്ടികളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി 50 സെന്റ് സ്ഥലത്താണ് കൃഷി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബീന ടി. ബാലന്റെ നേതൃത്വത്തിൽ തൈകൾനട്ടു. കൃഷിഓഫീസർ ടി.എം. മീര, കൃഷി അസിസ്​റ്റന്റുമാരായ കെ.കെ. രശ്മി, എ.എം. മൈമൂനത്ത്, കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അജയൻ, മിനി തുടങ്ങിയവർ സംബന്ധിച്ചു.