kklm
കൂത്താട്ടുകുളത്ത് ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു.

കൂത്താട്ടുകുളം: കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, പാലക്കുഴ പഞ്ചായത്ത് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. പാമ്പാക്കുട ബ്ലോക്കും കൂത്താട്ടുകുളം നഗരസഭ ഹെൽത്തു വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. പലയിടത്തും ഭക്ഷണ പദാർത്ഥങ്ങൾ മൂടിവെക്കാതെയും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തി. ആരോഗ്യ കലണ്ടർ പ്രകാരം തുടർപരിശോധന ഉണ്ടാകുമെന്നും ക്രമക്കേട് കണ്ടെത്തിയാൽ കട അടച്ചിടുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹെൽത്ത് ഓഫീസർ ഡോ. കെ. മിനി ആന്റണിയുടെ
നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർവൈസർ പി.എസ്. സുബീർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. സോഫിയാമ്മ എന്നിവരാണ് പരിശോധന നടത്തിയത്.