പെരുമ്പാവൂർ: ഇരുപതുവർഷം സ്വന്തമായി ആശാൻ കളരി നടത്തിയും ഇരുപത്തിരണ്ട് വർഷം തുരുത്തിപ്ലി അങ്കണവാടിയിൽ സേവനം നടത്തിയും സർവ്വീസിൽനിന്ന് വിരമിച്ച സൂസി ജോർജിന് യാത്രഅയപ്പ് നൽകി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. ഫാ. എബ്രഹാം ആയത്തുകുടി അദ്ധ്യക്ഷത വഹിച്ചു. വെങ്ങോല പഞ്ചായത്ത് മെമ്പർ പ്രിയദർശിനി, കെ.വി. തോമസ്, പി.എം. ഐസക് തുടങ്ങിയവർ പങ്കെടുത്തു.