തൃക്കാക്കര: സംസ്ഥാന ഗവൺമെന്റിന്റെ രണ്ടാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന "ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗമായി കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മുളന്തുരുത്തി വേഴപ്പറമ്പിൽ ഒന്നര ഏക്കർ സ്ഥലത്ത് മഞ്ഞൾ കൃഷി ആരംഭിച്ചു. മഞ്ഞൾ വിത്ത് ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കർഷകനുമായ സി.ജെ. ജോയിക്കു കൈമാറി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു . കേന്ദ്ര ബാങ്ക് റീജിയണൽ മാനേജർ ശ്രീദേവി എസ്. തെക്കിനേഴത്ത് മുഖ്യ അഥിതി ആയി പങ്കെടുത്തു. കൃഷി ഓഫീസർ സുധീർ എം.എൻ., ബാങ്ക് വാലുവേഷൻ ഓഫീസർ രാജേഷ് എസ്., ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബീന മുകുന്ദൻ , ബാങ്ക് കൃഷി ഓഫീസർ അമിത ഷോബി , ഗ്രാമപഞ്ചായത്ത് അംഗം ലിജോ ജോർജ് , പി.ഡി. രമേശൻ , കെ.എ. ജോഷി ,ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി സന്ധ്യ ആർ. മേനോൻ , ബ്രാഞ്ച് മാനേജർ സിജു പി.എസ്.എന്നിവർ സംസാരിച്ചു . ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എൻ. സോമരാജൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ഷേർലി കുര്യാക്കോസ് കൃതജ്ഞതയും പറഞ്ഞു. മഞ്ഞൾ കൃഷി ചെയ്തു" ഹരിതം സഹകരണം " എന്ന പേരിൽ മഞ്ഞൾപൊടി വിപണിയിൽ ഇറക്കുമെന്ന് ബാങ്ക് പ്രസിഡന്റ് സി.കെ. റെജി പറഞ്ഞു .