കൂത്താട്ടുകുളം: കോൺഗ്രസ് പാലക്കുഴ ഇല്ലിക്കുന്നിൽ മേഖലാ കമ്മിറ്റി ഓഫീസ് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സി. എച്ച്. മത്തായി അദ്ധ്യക്ഷതവഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.എം. സലിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, ജയ്സൺ ജോർജ്, സമീർ കോണിക്കൽ, ജിന്റോ ടോമി, മജീഷ് കുട്ടപ്പൻ, എൽദോ ബാബു, സൈജു ഗോപിനാഥ്, സുനീഷ് സുരേന്ദ്രൻ, മേരി മാത്യു, ദിൽഷ മണികണ്ഠൻ, സി.ജെ. ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.