പിറവം: ചിന്മയ അന്തർദേശീയ കേന്ദ്രമായ വെളിയനാട് ആദിശങ്കര നിലയത്തിൽ ആദിശങ്കര ജയന്തി സമ്മേളനം അനൂപ് ജേക്കബ്ബ് എം എൽ എ ഉദ്ഘാടനം ചെയ്തു. ചിന്മയ വിശ്വവിദ്യാപീഠം വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ അദ്ധ്യക്ഷത വഹിച്ചു. ചിന്മയ റീജനൽ ഹെഡ് സ്വാമി വിവിക്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് അംഗം എം. ആശിഷ്, ചിന്മയ അന്തർദേശീയകേന്ദ്രം ചീഫ് സേവക് രാജേഷ് പട്ടേൽ, അനന്ദ് ബസുദേവ് എന്നിവർ പ്രസംഗിച്ചു.