പെരുമ്പാവൂർ: കേരള എൻ.ജി.ഒ അസോസിയേഷനും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷനും പുതിയ ദിശാബോധം നൽകി അഞ്ച് പതിറ്റാണ്ടോളം സംഘടനയെ നയിച്ച മുൻ സംസ്ഥാന പ്രസിഡന്റ് കെ. കരുണാകരൻ പിള്ളയുടെ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.
പെരുമ്പാവൂർ ഇന്ദിരാഭവൻ ഹാളിൽ നടന്ന അനുസ്മരണം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് ജോർജ് പി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ടി. ദേവസിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എസ്. രാധാമണി, ആലിസ് സക്കറിയ, ജില്ലാ നേതാക്കളായ എ.ഡി. റാഫേൽ, കെ.പി. എബ്രഹാം, വി.എ. അഫ്സലൻ, എ.ജെ. ജോൺ, പി.കെ. മോഹനകുമാരൻ, പി. കേശവക്കുറുപ്പ്, എം.എൻ. രാധാകൃഷ്ണപ്പണിക്കർ, ഇ.എം. ശ്യാമളാദേവി, പി.ഡി. ഔസേഫ്, ഇ.സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു. പുഷാപാർച്ചനയും നടത്തി.